മാനിഫെസ്റ്റോ മായുമ്പോൾ

മാനിഫെസ്റ്റോ  മായുമ്പോൾ
Sep 11, 2024 09:53 PM | By PointViews Editr


തിരുവനന്തപുരം : ഒരു മരം മുറിച്ചതിൻ്റെ പേരിൽ ചുവന്ന കുടയും പിടിച്ച് സമരത്തിനിറങ്ങിയ അൻവർ എന്ന നിഷ്കളങ്കനായ എംഎൽഎ നടത്തിയത് ഒരു വൻ വിപ്ലവമായിരുന്നു എന്ന് കരുതുന്നത് കമ്യൂണിസ്റ്റുകൾ എന്നവകാശപ്പെടുന്ന ഒരു വിഭാഗവവും കേരളത്തിലെ പ്രബുദ്ധ മാധ്യമ പ്രവർത്തകരും മാത്രമാണ്. എന്നാൽ അതൊരു വൻ അട്ടിമറി നീക്കമായിരുന്നു എന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞവരും പ്രതിരോധം തീർത്തവരും അട്ടിമറി നീക്കം തടഞ്ഞവരും മറ്റൊരു സൈലൻ്റ് അട്ടിമറി പ്രതീക്ഷിച്ച് പ്രതിരോധ മതിൽ കെട്ടുന്ന തിരക്കിലാണ്. അൻവർ നടത്തിയത് ഒരു അട്ടിമറിശ്രമം ആയിരുന്നു. അത് പാളിയത് ആർഎസ്എസ് ഇടപെടലും കോൺഗ്രസിൻ്റെ അന്തസ്സുള്ള രാഷ്ട്രീയ നിലപാടും കൊണ്ട് മാത്രമാണ്. എന്നാൽ സിപിഎം എന്ന രാഷ്ട്രീയ കക്ഷി അതിൻ്റെ അനിവാര്യമായ ദുരന്തത്തിലേക്ക് നീങ്ങുകയാണ് എന്ന് വ്യക്തമാകുന്ന സംഭവങ്ങളാണ് നടക്കുന്നത്. എല്ലാത്തിനും ഒടുവിൽ ക്യാപ്റ്റൻ എന്ന ഭരണാധികാരി നാടുവിടുമോ എന്ന് മാത്രമാണ് അറിയാനുള്ളത് !

ഇനി തിരക്കഥയിലേക്ക് പ്രവേശിക്കാം.


സംസ്ഥാനത്തെ പോലീസിനെ നാണക്കേടിൻ്റെ മുൾമുനയിൽ പിടിച്ചു നിർത്തിയിട്ടുള്ള അൻവറിൻ്റെ ഒടുക്കത്തെ ആരോപണം ശ്രദ്ധിച്ച ശേഷം നമുക്ക് തുടക്കത്തിലേക്ക് പോകാം. പൊലീസിലെ ആർഎസ്എസ് വിഭാഗം സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നു എന്നാണ് ആരോപണം. ആ പൊലീസിലെ എഡിജി പി യും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും ഇതെല്ലാം മുഖ്യമന്ത്രിയിൽ നിന്നും മറച്ചുവയ്ക്കുന്നു എന്നും അൻവർ ആരോപിക്കുന്നു. അപ്പോൾ പൊലീസിലും സർക്കാരിലും ആർ എസ് എസ് പക്ഷം ഉണ്ടെന്ന് അൻവർ ആരോപിക്കുമ്പോൾ മറുപക്ഷവും ഉണ്ടാകണമല്ലോ? ഉണ്ട്. ആ പക്ഷ മേതാണ് എന്ന് ചോദിച്ചാൽ അൻവര പറയും അത് സർക്കാരിലെ ജനാധിപത്യ മത നിരപേക്ഷ വിഭാഗമാണ് എന്ന്. ആർ എസ് എസ് പക്ഷത്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും എഡിജിപി അജിത് കുമാറും ഒക്കെയാണെങ്കിൽ മറു വശത്തുള്ള ആരൊക്കെയാണ് ആർ എസ് എസ് സംഘത്തെ എതിർക്കുന്നതെന്ന് ശ്രദ്ധിച്ചാൽ പണി എളുപ്പമാകും. ഒന്ന് പി.വി.അൻവർ, അൻവറിന് പിന്തുണയുമായി, കെ.ടി.ജലീൽ, പിന്നെ ഇവർക്ക് എല്ലാം പിന്തുണയുമായി കാരാട്ട് റസാഖ് പക്ഷെ ഒറ്റയടിക്ക് ഈ നിര നീണ്ടാൽ ഒരു 35 പേരോളം വരും. പക്ഷെ അവർ ഒന്നും മിണ്ടിയിട്ടില്ല എന്നതുകൊണ്ട് അവർ സ്ലീപ്പിങ്ങ് മോഡിലാണ് എന്ന് കണക്കാക്കിയാൽ മതി. പക്ഷെ മുഹൂർത്തം ഒത്താൽ അവരും പരസ്യമായി എത്തും. അപ്പുറത്ത് ശശിയും ആർഎസ്എസ് പക്ഷവും ആണെങ്കിൽ ഇപ്പുറത്തെ അൻവർ പക്ഷത്തിൻ്റെ പേരെന്താണ്? മലപ്പുറത്തെയും കോഴിക്കോടിൻ്റെയും ഒക്കെ പശ്ചാത്തലത്തിൽ നിന്ന് വന്ന സി പി എമ്മി ൻ്റെ 3 സർവ്വതന്ത്ര സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച അൻവറിൻ്റെയും ജലീലിൻ്റെയും റസാഖിൻ്റെയും രാഷ്ട്രീയ നിലപാട് കമ്യൂണിസമെന്ന് പറയാവുന്ന പതിവ് മാരീചൻ തന്ത്രം മാത്രമാണ്. ഭരണത്തിലെ ആർ എസ് എസ് പക്ഷത്തെ ഒതുക്കാൻ അൻവറിൻ്റെ നേതൃത്വത്തിൽ പൊട്ടിക്കിളിർത്ത സംഘം പഴയ സിമിയുടെയും പുതിയ ലീഗിൻ്റെയും വകഭേതങ്ങൾ ആണ്. അതായത് ഭരണത്തിലെ ആർ എസ് എസ് പക്ഷമുണ്ടെന്ന് പറയുന്ന അൻവറെയും കൂട്ടരേയും ഭരണകക്ഷിയിലെ സുഡുപക്ഷം എന്ന് വിളിക്കാം.

അൻവർ, ജലീൽ, റസാക്ക്. എന്നിവർ ചേർന്ന് നടത്തിയ അട്ടിമറി നീക്കം തന്നെയാണ് ഇപ്പോൾ നടന്നത്. അട്ടിമറി നീക്കത്തിന് പിന്നിൽ ഒരു നിരോധിത സംഘടനയുടെ പുതിയ രൂപത്തിലുള്ള പാർട്ടിയും യുഡിഎഫിലെ ഒരു ഘടകകക്ഷിയിലെ ഒരു വിഭാഗവും ഉണ്ടായിരുന്നു. ഇതൊരു കൂട്ടുകൃഷിയായിരുന്നു. പിന്നിൽ 30 ൽ ഏറെ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയ ശേഷം വളരെ ആസൂത്രിതമായിനടത്തിയ ഒരു രാഷ്ട്രീയ നീക്കമാണ് പരാജയപ്പെട്ടത്. യുഡിഎഫിലെ പ്രധാന കക്ഷിയായ കോൺഗ്രസിൻ്റ നിലപാടും ആർഎസ്എസിൻ്റെ ഇടപെടലും കാരണമാണ് ഭരണഘടനാ അടിസ്ഥാനത്തിൽ പാലിക്കപ്പെടേണ്ട മതേതരത്തത്തിൻ്റെ കടയ്ക്ക് കത്തിവയ്ക്കാൻ കമ്യൂണിസത്തെ മറയാക്കി നടത്തിയ നീക്കം പരാജയപ്പെട്ടത്. അട്ടിമറി നീക്കം വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ കോൺഗ്രസ് നേതൃത്വം പിണറായിയെ അട്ടിമറിക്കാൻ അൻവർ - ജലീൽ റസാഖ് സഖ്യത്തോട് സഹകരിക്കില്ല എന്ന് വ്യക്തമാക്കുകയായിരുന്നു. പിണറായി വിജയൻ്റെ പഴയ നൻപൻ യുഡിഎഫിലെ ഒറ്റുകാരൻ്റെ അനുഗ്രഹത്തോടെ നടത്തിയ നീക്കത്തെ കോൺഗ്രസ് തള്ളി. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫിൽ ഇടം തിരിഞ്ഞ് നിൽപ്പാണ് കക്ഷി. അട്ടിമറി വിജയിച്ചാൽ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ഒന്നര വർഷം മുൻപേ തന്നെ തീരുമാനിച്ചിരുന്നു. കഥയിലെ യഥാർത്ഥ വില്ലൻദ്വയം ഇപ്പോഴും മറഞ്ഞിരിപ്പാണ്. അട്ടിമറി നീക്കം പൊളിഞ്ഞ ശേഷം ഒരു വില്ലൻ പറഞ്ഞത് ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കുമെന്നാണ്. അതും നോക്കിയിരിപ്പാണ് കക്ഷി.. വെള്ളം കൊടുക്കാൻ വേണ്ടി എടുത്ത് വച്ച് ഉള്ള കാത്തിരിപ്പിന് പാരയായത് പാർട്ടിയിലെ ആർ എസ് എസ് പക്ഷമാണ്. മറ്റേ വില്ലൻ രണ്ട് ദിവസങ്ങൾക്ക് ശേഷം ഒരു കടു കടുത്ത പ്രസ്താവനയിറക്കി യുഡിഎഫിൽ ഉറച്ചു നിൽപ്പാണ്.


പാർട്ടിയിലെ പാരമ്പര്യ കമ്യൂണിസ്റ്റ് വിഭാഗത്തെ ഇപ്പോൾ നയിക്കുന്നത് പിണറായി വിജയനല്ല. സാക്ഷാൽ പി.ശശിയാണ്. ശശിക്ക് ബലം ആർഎസ്എസ് പക്ഷവും. അട്ടിമറി സംഭവിച്ചിരുന്നെങ്കിൽ ഒരു നിയമ സഭയിലെ പ്രമുഖരടക്കം കുറഞ്ഞത് 20 പേരെങ്കിലും തിഹാർ ജയിലിൽ എത്തുമായിരുന്നു എന്ന സ്ഥിതി വന്നതോടെയാണ് അൻവർ സംഘം പിൻവലിഞ്ഞത്. ഇപ്പോൾ നടക്കുന്നത് പിൻവാങ്ങലിൻ്റ ജാള്യത മറയ്ക്കാനുള്ള വീരസ്യം ചമയൽ ആണ്. പക്ഷെ സി ബി ഐ മുതൽ എൻഐഎ വരെയുള്ള അന്വേഷണ സംഘങ്ങൾ എന്തിനും തയാറായി തലസ്ഥാനത്ത് വലവിരിച്ചു തന്നെ വച്ചിരിക്കുകയാണ്. സ്വയം ആത്മരോഷം പൊട്ടിത്തെറിച്ച് കഴിഞ്ഞ് 3 മിനിട്ടിനുള്ളിൽ അൻവറിന് കാര്യം മനസിലായി. പിടി വീഴാം എന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞ അൻവറിൻ്റെ കൂട്ടുകാരനും സൂത്രധാരനുമായ ജലീൽ ഉടൻ തന്നെ പത്രക്കാരെ വിളിച്ച് രാഷ്ട്രീയ ജീവിതം ത്യാഗം ചെയ്യുമെന്ന് പ്രസ്താവിച്ചതും നീക്കം പാളിയതുകൊണ്ടും പിടി വീഴാൻ സാധ്യത ഉണ്ടെന്ന് തിരിച്ചറിഞ്ഞതുകൊണ്ടുമാണ്. ബുദ്ധിമാനായാ റസാഖ് ഇടംവലം നോക്കാതെ പിൻ വാങ്ങി ഭരണത്തിൽ തൊടാൻ തൽക്കാലം സാധിക്കില്ല എന്ന് വ്യക്തമായതോടെ അൻവർ - ജലീൽ - റസാഖ് വിഭാഗം ഉൾവലിഞ്ഞു.


സർക്കാർ ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്ന് പ്രഖ്യാപിച്ച് ആദർശ വേഷം കെട്ടിയാണ് അധികാര രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങുന്ന കാര്യം ജലീൽ പ്രഖ്യാപിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ആഭ്യന്തര വകുപ്പിനെ പ്രതിസന്ധിയിലാക്കിയ പി വി അൻവറിന്റെ പാതയിലേക്ക് കടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പക്ഷെ തൽക്കാലം ജലീലും അൻവറും റസാഖുംഅവർക്ക് പിന്നിൽ നിന്ന് ചരടുവലിക്കുന്ന ലോബിയും അതിൻ്റെ തലവനും അനങ്ങാൻ പോകുന്നില്ല. കാരണം ഇവർക്ക് പിന്നാലെ സിബിഐയും എൻഐഎ യും ഇഡിയും മാത്രമല്ല ഇപ്പോൾ കേരള പൊലീസും ഉണ്ട്. അത് പിണറായി വിജയൻ്റെ നിർദ്ദേശപ്രകാരമല്ല എന്ന് മാത്രം!


മുഖ്യധാരാ മാധ്യമങ്ങളോ പ്രൊ സിപിഎം ഓൺലൈൻ മാധ്യമങ്ങളോ എഴുതിയും പറഞ്ഞും കാണിച്ചും വയ്ക്കുന്ന കഥയല്ല ഇവിടെ അരങ്ങേറുന്നത്. ചുറ്റുപാടുകളെ കുറിച്ച് ബോധ്യമില്ലാത്തവരും ഞാനും കമ്യൂണിസ്റ്റാഡാ എന്ന് പറയുന്നവരുമായ ബഹുഭൂരിപക്ഷം വരുന്ന മാധ്യമ പ്രവർത്തകർ എന്തോ തങ്ങൾക്കറിയാമെന്ന മട്ടിൽ എന്തൊക്കെയോ എഴുതുകയും പറയുകയുമാണ് ചെയ്യുന്നത്. യഥാർത്ഥ്യം മറ്റൊന്നാണ്.

സിപിഎം നും ഭരണത്തിലും ഇപ്പോൾ നടക്കുന്നത് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള യുദ്ധമാണ്. സാമുദായിക യുദ്ധം. അതിൽ ഒരു വശത്ത് ജലീൽ, അൻവർ, റസാഖ് തുടങ്ങിയവരാണ്. ഇവർക്ക് പിന്നിലുള്ളത് മറ്റ് 3 പേരാണ്. അവർക്കും പിന്നിൽ വേറൊരാൾ. ഇതിൽ മൂന്ന് പേർക്ക് മുഖ്യമന്ത്രിക്കസേരയിലേക്ക് എത്താൻ വേണ്ടി നടത്തുന്ന നീക്കങ്ങളുടെ ഒരു ഘട്ടം ആയിരുന്നു അൻവറിൻ്റെ, വെടിയുണ്ടയെന്ന് തോന്നിപ്പിക്കുന്ന ആരോപണങ്ങൾ എല്ലാം.


വെടിയുതിർക്കാൻ അൻവറും ജലീലും റസാഖും എന്തുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ടു.? ഇവർക്കെതിരെ പാർട്ടിക്ക് നടപടി എടുക്കാൻ കഴിയില്ല. കാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കിൽ ഇവർ സ്വതന്ത്ര സ്ഥാനാർത്ഥികളായിരുന്നു. എന്ന് പറഞ്ഞാൽ പാർട്ടിക്കകത്തുള്ള ഒരാൾ എതിർപ്പുമായി ചാടിയാൽ മാത്രമേ പാർട്ടിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരികയുള്ളൂ. പക്ഷെ ജലീലിനെയും അൻവറിനേയും റസാഖിനെയും പാർട്ടിക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല. കാരണം ഇലക്ഷൻ കമ്മിഷൻ ചട്ടങ്ങൾ പ്രകാരം കൂറുമാറ്റ നിയമത്തെ പോലും ഭയപ്പെടാതെ ഇവർക്ക് നിൽക്കാം. ഇതുപോലെയുള്ള സ്വതന്ത്ര വേഷധാരികളെ ഒരു ചുക്കും ചെയ്യാൻ പാർട്ടിക്ക് കഴിയില്ല. കാരണം അവർ പാർട്ടിയുടെ സ്വന്തം എം എൽ എ മാരല്ല.


2018 ൽ ആണ് സി പി എം ൽ ചേരി രൂപപ്പെടുന്നത്. ഇ.പി.ജയരാജൻ ബന്ധു നിയമനം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോടിയേരിയുടെ കുടുംബ പ്രശ്നങ്ങളും ഒക്കെ ചേർന്ന് കലങ്ങി മറിഞ്ഞു തുടങ്ങിയ കാലം. എന്നും പിണറായിയുടെ വിശ്വസ്ഥരായിരുന്ന 3 ജയരാജൻമാരിൽ പ്രധാനി ആയിരുന്നിട്ടും ഇപി പുറത്തായി. പിണറായിയുടെ യൂസ് ആൻഡ് ത്രോ പോളിസിയുടെ മറപിടിച്ച്, അതിനെ ഉപയോഗപ്പെടുത്തി മനപൂർവ്വം കയറി കൂടിയ ഒരു സംഘം പതിയെ ഡിവൈഎഫ്ഐയിലും പിന്നീട് പാർട്ടിയിലും 'പിടിമുറുക്കി. ഈ ടീം ശക്തമായി പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പിടിമുറുക്കി വന്നു.

2021 ൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പരമ്പരാഗത വിഭാഗം തഴയപ്പെടുകയും പുത്തൻ സംഘം ആധിപത്യം പുലർത്തി തുടങ്ങുകയും ചെയ്തു. ഒരാൾ എംപിയായി. ഒരാൾ മന്ത്രിയായി, ഒരാൾ പ്രധാന കസേരയിലുമെത്തി. ഈ സംഘം യുഡിഎഫിലെ ഘടകക്ഷിയായ ലീഗിലെ ഒരു വിഭാഗവുമായി അടുത്തു . ആവശ്യമെങ്കിൽ ലീഗിനെ ഇടതു മുന്നണിയിലെത്തിച്ചാൽ 30 ൽ ഏറെ എംഎൽഎമാരുടെ പിന്തുണ സ്വന്തമാക്കാം എന്നും സിപിഎം ൽ നിന്ന് ഒരുവിഭാഗം വിഘടിച്ചാൽ പകുതി അംഗങ്ങളെ കൂടെ നിർത്താമെന്നും അവർ കണക്ക് എടുത്തു. ഇടത് മുന്നണിയിൽ സ്വന്തമായി നിന്ന് വിജയിക്കാൻ കെൽപ്പില്ലാത്ത ഘടകകക്ഷികളെയും കൂടെ നിർത്താമെന്നവർ കണക്കാക്കി. ചരടുവലികൾ മുറുകി തുടങ്ങിയതോടെ പരമ്പരാഗത കമ്യൂണിസ്റ്റുകൾക്ക് അപകടം മണത്തു. കാരണം സാഹചര്യങ്ങൾ പഠിച്ച പാരമ്പര്യ കമ്യൂണിസ്റ്റ് വിഭാഗം കാര്യങ്ങൾ തിരഞ്ഞു ചെന്നപ്പോൾ ലഭിച്ച വിവരം ഞെട്ടിക്കുന്നതായിരുന്നു. അത് ലാവലിൻ- ഐസ് ക്രീം - ടൈറ്റാനിയം കേസുകളുടെ കാലം മുതൽ തുടങ്ങിയ ഒരു അന്തർദേശീയ നീക്കത്തിൻ്റെ ചരടുവലികളാണ് എന്ന് ഞെട്ടലോടെ അവർ തിരിച്ചറിഞ്ഞു.

കേരളത്തിൽ നിന്ന് വലിയ ഭൂരിപക്ഷത്തോടെ ലോക്സഭയിലെത്തിയ ഒരാൾ പെട്ടെന്നൊരു ദിവസം ആ പണി രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കേരളത്തിലെത്തി. മുന്നണിയിലുണ്ടായിരുന്ന ഒരു പാർട്ടിയെ ഇടതുമുന്നണിയിലേക്ക് പറഞ്ഞു വിടാൻ അവർക്ക് സാധിച്ചു. അവരുടെ സീറ്റ് കൂടി വീതം വച്ച് യുഡിഎഫിലെ മുഖ്യകക്ഷിയോട് വിലപേശാൻ നടത്തിയ ശ്രമങ്ങൾക്കിടയിൽ ഈ ദേഹം നടത്തിയ ഒരു കൂടിക്കാഴ്ച അന്ന് അത്ര വാർത്തയൊന്നുമായില്ല. യുഡിഎഫ് ലെ രണ്ടാമത്തെ കക്ഷിയുടെ വലിയ നേതാവായ ഇദ്ദേഹവുമായി മുൻപ് പിശകി പുറത്തു പോയി ഇടത് സ്വതന്ത്രനായി മത്സരിക്കുകയും ജയിക്കുകയും മന്ത്രിയാകുകയും ചെയ്ത ജലീലുമായിട്ടായിരുന്നു ആ കൂടിക്കാഴ്ചയും ചർച്ചയുമെല്ലാം. ബദ്ധശത്രുക്കളെന്ന് പേര് കേട്ടിരുന്ന ഇരുവരും പിന്നീടങ്ങോട്ട് സിസ്ത് സെൻസ് ബന്ധത്തിലായി. എം പി സ്ഥാനം രാജിവച്ച് എം എൽ എ ആകാൻ വന്നതെന്തിനായിരുന്നു നിഷ്കളങ്കരേ?

യുഡിഎഫിൽ നിന്നു കൊണ്ട് പരമാവധി സീറ്റുകൾ വിലപേശി വാങ്ങുകയും കോൺഗ്രസിൻ്റെ വോട്ട് ഉപയോഗിച്ച് വിജയിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. എന്നാൽ മറ്റൊരു ലക്ഷ്യം കൂടി അതിനേക്കാൾ വലുതായി ഉണ്ടായിരുന്നു. തങ്ങൾക്ക് കിട്ടിയ സീറ്റെല്ലാം വിജയിപ്പിക്കുന്നതിനൊപ്പം കോൺഗ്രസിനെ അടിയേ വലിച്ച് സീറ്റ് കുറയ്ക്കുക വഴി യുഡിഎഫിലെ മുഖ്യ കക്ഷിയാകുകയും മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി യാകുകയുമായിരുന്നു ആ ലക്ഷ്യം. പക്ഷെ മുന്നണി വിട്ട കക്ഷിയുടെ അനുയായികൾക്കും പൊതുജനത്തിനും കാര്യം മനസ്സിലായി. അവർ സിപിഎമ്മിനെ വിജയിപ്പിച്ചു. ഇതോടെ വലഞ്ഞ നേതാവ് പഴയ ശത്രുക്കളേ സ്നേഹിതരാക്കാനും സുഹൃത്തുക്കളെ കീശയിലാക്കാനും ശ്രമം തുടർന്നു. അതിനിടയിലാണ് കെ.സുധാകരൻ കെപിസിസി പ്രസിഡൻ്റായത്. സുധാകരൻ തനി വഴിയെ പോകുന്ന നേതാവയതിനാലും കാലുവാരിയത് തിരിച്ചറഞ്ഞതിനാലും ആ മാന്യ ദേഹത്തെ അകറ്റി നിർത്തി. ഇതോടെ പ്രതിപ ക്ഷ നേതാവായ വി.ഡി.സതീശനെ കയ്യിലെടുക്കാനായി ശ്രമം. കുറേ കാലത്തേക്ക് കക്ഷിക്ക് സാധിച്ചു. ഇതിനിടയിലാണ് സിപിഎമ്മിൽ പിണറായി യൂസ് ചെയ്തിരുന്ന ജയരാജൻമാരെയും കെ.കെ.ഷൈലജയേയും ഒക്കെ എറിഞ്ഞു കളയാൻ തീരുമാനിച്ചത്. ആ തീരുമാനത്തിന്ന് പിന്നിൽ ഇതേ അൻവറും ജലീലും ഒക്കെത്തന്നെയായിരുന്നു. സ്വർണ്ണക്കടത്ത്, ഖുർആൻ കടത്ത്, ഈന്തപ്പഴം കടത്ത്, സ്വപ്നം കടത്ത്, ശിവശങ്കര കടത്ത്, ബിരിയാണി ചെമ്പ് കടത്ത് എന്നിവയൊക്കെ വന്നതോടെ കാര്യങ്ങൾ കൈവിട്ടു തുടങ്ങി. മന്ത്രി സ്ഥാനത്ത് നിന്ന് ജലീൽ പുറത്തായി. അൻവർ കേസുകളിലുമായി.


ഇതിനെ മറികടക്കാൻ ഭരണ സിരാ കേന്ദ്രത്തിന് ഉള്ളിൽ ഒരാൾ ആവശ്യമായിരുന്നു. അതിന് അവർ ഒരാളെ നിയോഗിച്ചു. അയാൾ ഒന്നാംതരമായി നുഴഞ്ഞു കയറുകയും ചെയ്തു. പിന്നീട് പതിയെ അയാൾ ആദ്യം പിണറായിയുടെയും അതുവഴി ഭരണത്തിൻ്റെയും നിയന്ത്രണം ഏറ്റെടുത്തു തുടങ്ങി. പാർട്ടിയിലും ഭരണത്തിലും പിണറായി കഴിഞ്ഞാൽ അയാളായി അന്തിമ തീരുമാനം. ഇതോടെയാണ് കണ്ണൂരിലെ ജന്മനാ കമ്യൂണിസ്റ്റുകൾക്ക് സംഗതിയുടെ കാര്യം ബോധ്യമായത്. അവർ കഴിഞ്ഞ കാലത്തെ പിണറായിയുടെ പുസ്തകം തുറന്നു പഠനം തുടങ്ങി. ഇറങ്ങി കളിച്ചില്ലെങ്കിൽ പണി ഖത്തറിലോ ഇറാനിലോ കിട്ടുമെന്ന് തിരിച്ചറിഞ്ഞ അവർ കമ്യൂണിസത്തെ രക്ഷിക്കാൻ ഒരാളെ കണ്ടെത്തി. അങ്ങനെയാണ് പി.ശശി എന്ന പഴയ തീപ്പൊരി തിരികെ രംഗത്തേക്ക് എത്തിയത്. ശശി വന്ന് ഒന്നു പതുങ്ങി.അങ്ങനെയൊരാൾ ഭരണകൂടത്തിൻ്റെ തലച്ചോറിൽ ഉണ്ടെന്ന് പോലും ആരുമറിയാതെ കാലം കടന്നു പോയി. പക്ഷെ ശശി പതിയെ പതിയെ പിടിമുറുക്കുകയായിരുന്നു.

എങ്ങനെ?.....

 

When the manifest is cleared

Related Stories
ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

Sep 18, 2024 05:45 PM

ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

ഓട്ടക്കലം പോലുള്ള ഖജനാവ്,ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത്,അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന്...

Read More >>
പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

Sep 18, 2024 02:11 PM

പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

പി പക്ഷ വിജയഗാഥ, ടൈറ്റാനിക്കായ,ടൈറ്റാനിയത്തിൽ...

Read More >>
ശശി ലൈവല്ലാത്ത കാലം.  മാനിഫെസ്‌റ്റോ മായുമ്പോൾ - 2

Sep 14, 2024 06:32 AM

ശശി ലൈവല്ലാത്ത കാലം. മാനിഫെസ്‌റ്റോ മായുമ്പോൾ - 2

ശശി ലൈവല്ലാത്ത കാലം., മാനിഫെസ്‌റ്റോ മായുമ്പോൾ -...

Read More >>
സിമിയുടെ ആർത്തിയും  ചാനൽ കുഞ്ഞിൻ്റെ പരവേശവും.

Sep 4, 2024 11:22 AM

സിമിയുടെ ആർത്തിയും ചാനൽ കുഞ്ഞിൻ്റെ പരവേശവും.

ഓപ്പറേഷൻ സിമി ബെൽ പാളി, സിമിയുടെ ആർത്തിയും,ചാനൽ കുഞ്ഞിൻ്റെ...

Read More >>
സിപിഎം ൽ നടക്കുന്നത് അധികാരക്കളി. ഒരു ഭാഗത്ത് റിയാസും സംഘവും മറുവശത്ത് പി.ശശിയും ജയരാജനും.

Sep 2, 2024 02:48 PM

സിപിഎം ൽ നടക്കുന്നത് അധികാരക്കളി. ഒരു ഭാഗത്ത് റിയാസും സംഘവും മറുവശത്ത് പി.ശശിയും ജയരാജനും.

അൻവർ പോരാടുന്ന എന്തിന് വേണ്ടി? ,സിപിഎം ൽ നടക്കുന്നത് അധികാരക്കളി.,...

Read More >>
തിമിംഗലങ്ങൾ പുറത്തു വരുമ്പോൾ.....

Sep 1, 2024 08:08 PM

തിമിംഗലങ്ങൾ പുറത്തു വരുമ്പോൾ.....

ഏഴ് ചോദ്യങ്ങൾ,അവയുടെ ഉത്തരം,ഹേമകമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന ആരോപണങ്ങൾ,എത്ര കാലമായിട്ട് അക്കാര്യം...

Read More >>
Top Stories